ഹോസ്പര്‍: സ്‌ട്രൈക്കര്‍ നാനിയുടെ വിവാദഗോളിന്റെ സഹായത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന് ടോട്ടന്‍ഹാമിനെ തകര്‍ത്തു. ഇതോടെ 10കളികളില്‍ നിന്നും 20 പോയിന്റോടെ യുണൈറ്റഡ് രണ്ടാംസ്ഥാനത്താണ്. 10 കളികളില്‍ നിന്നും 25 പോയിന്റുള്ള ചെല്‍സിയണ് മുന്നില്‍.

31 ാം മിനുറ്റില്‍ ക്യാപ്റ്റന്‍ നിമാന്‍ജ വെദിക്ക് ആണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ യുണൈറ്റഡിന്റെ ആദ്യഗോള്‍ നേടിയത്. ആറുമിനുറ്റിനുശേഷമായിരുന്നു നാനിയുടെ വിവാദഗോള്‍. പന്തിനുപിന്നാലെ കുതിച്ചെത്തിയ നാനി ഫ്രീകിക്കിനായി വാദിച്ചു. എന്നാല്‍ കളിതുടരാന്‍ റഫറി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഫ്രീകിക്ക് അനൂവദിച്ചെന്നു കരുതി ഗോളി പന്ത് പെനല്‍റ്റി ബോക്‌സില്‍വെക്കുകയും ഓടിയെത്തിയ നാനി വലയിലാക്കുകയുമായിരുന്നു.