എഡിറ്റര്‍
എഡിറ്റര്‍
നന്ദിത തിരിച്ചെത്തുന്നു, ഹിന്ദിയിലും തമിഴിലും
എഡിറ്റര്‍
Tuesday 24th April 2012 4:34pm

മുംബൈ: പ്രസവശേഷം നടി നന്ദിതാ ദാസ് സിനിമയില്‍ തിരിച്ചെത്തുന്നു. ഹിന്ദി തമിഴ് ചിത്രങ്ങളിലൂടെയാണ് നന്ദിതയുടെ തിരിച്ചുവരവ്.

ഒനിറിന്റെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം ഐ ആമിലാണ് നന്ദിത അവസാനമായി അഭിനയിച്ചത്. സീനു രാമസ്വാമിയുടെ പേരിടാത്ത തമിഴ്ചിത്രത്തിനും, നവാഗത സംവിധായകന്‍ ദേവഷിഷ് മഖിജയുടെ ഹിന്ദി ചിത്രത്തിനും നന്ദിത ഡേറ്റ് നല്‍കിയിരിക്കുകയാണ്.

‘ മെയില്‍ ഞാന്‍ രണ്ട് ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. കുഞ്ഞ് ജനിച്ചശേഷം ഞാന്‍ ആദ്യമായാണ് ഒരു സിനിമ ചെയ്യുന്നത്. സീനു രാമസ്വാമിയുടെയും ദേവഷിഷ് മഖിജയുടെയും ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സീമ ബിശ്വാസും അഭിനയിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളും ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്നതാണ്. ഇതിലൊന്നും ഗാനരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല’ നന്ദിത പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നതാണ് തമിഴ് ചിത്രം. മാവോയിസ്റ്റുകളെക്കുറിച്ചുള്ളതാണ് ഹിന്ദി ചിത്രം. ഗ്രാമീണരുടെ പോരാട്ടങ്ങള്‍, സി.ആര്‍.പി.എഫും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടം എന്നിവയാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നതെന്നും നന്ദിത വ്യക്തമാക്കി.

രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിംഗ് അടുത്തമാസം തുടങ്ങും.

നല്ല കഥകള്‍ കിട്ടിയാല്‍ സംവിധായികയായി തിരിച്ചെത്താനും ആഗ്രഹിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി. 2008ല്‍ ഫിറാഖ് എന്ന ചിത്രത്തിലൂടെ സംവിധായികയെന്ന നിലയിലും നന്ദിത വ്യക്തിമുദ്ര പതിപ്പിച്ചതാണ്. ഗുജറാത്ത് കലാപം കഴിഞ്ഞ് ഒരുമാസത്തിനുശേഷമുള്ള ജനതയുടെ ജീവിതമായിരുന്നു ഫിറാഖ് വരച്ചുകാട്ടിയത്. ചിത്രത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

Kerala news in English
Malayalam news

Advertisement