Administrator
Administrator
ലാവലിന്‍ കേസ് അട്ടിമറിച്ചത് വയലാര്‍ രവി: നന്ദകുമാര്‍
Administrator
Friday 12th November 2010 4:42pm

കൊച്ചി: ലാവലിന്‍ കേസ് അട്ടിമറിക്കുന്നതിന് ശ്രമിച്ച കേന്ദ്രമന്ത്രി വലയാര്‍ രവിയാണെന്ന് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍. ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് കേന്ദ്രമന്ത്രി വയലാര്‍ രവിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരുമാണ്. കേരളത്തിലെ നാലു മന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും ദിലീപ് രാഹുലിന്റെ സ്ഥാപനങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഒരു ക്യാബിനറ്റ് മന്ത്രിയാണ് ലാവ്‌ലിന്‍ അന്വേഷണ ചുമതലയില്‍ നിന്നും അശോക് കുമാറിനെ മാറ്റിയതെന്ന് കേസിലെ മുഖ്യസാക്ഷി ദീപക് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദേശങ്ങളില്‍ ധാരാളം യാത്ര ചെയ്യുന്ന ഈ മന്ത്രി ആരാണെന്ന് ദീപക് കുമാര്‍ വ്യക്തമാക്കിയിരുന്നില്ല. കേരളത്തില്‍ നിന്ന് എ.കെ ആന്റണിയും വയലാര്‍ രവിയുമാണ് ക്യാബിനറ്റ് മന്ത്രിമാരായുള്ളത്.

Advertisement