Administrator
Administrator
ഇടമലയാര്‍ കേസില്‍ മന്ത്രി ഗണേഷ്‌കുമാര്‍ സമീപിച്ചിരുന്നു: നന്ദകുമാര്‍
Administrator
Sunday 23rd October 2011 7:00pm

nandakumar Controvercial man between VSതിരുവനന്തപ്പുരം: ഇടമലയാര്‍ കേസില്‍ സഹായമഭ്യര്‍ത്ഥിച്ച് മന്ത്രി ഗണേഷ് കുമാര്‍ തന്നെ സമീപിച്ചിരുന്നെന്ന് വിവാദ വ്യവഹാരി നന്ദകുമാര്‍. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് നന്ദകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇടമലയാര്‍ കേസില്‍ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് ഗണേഷ്‌കുമാര്‍ എന്റെ അടുക്കലേക്ക് ആളെ വിട്ടിരുന്നു. ബാലകൃഷ്ണപിള്ളക്ക് ഇളവ് ലഭിക്കുമോ എന്ന് തേടിക്കൊണ്ടായിരുന്നു അത്. കേസുമായി ബന്ധമില്ലാത്തതുകൊണ്ട് ഞാന്‍ ഒന്നും ചെയ്തില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

വി.എസുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച തീര്‍ത്തും വ്യക്തിപരമായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്തു തന്നെ എനിക്ക് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നെന്നു. കൂടിക്കാഴ്ചക്ക് ലാവലിന്‍ കേസുമായി ബന്ധമില്ലെന്നും വി.എസുമായി നടന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച് നന്ദകുമാര്‍ പറഞ്ഞു.

ദല്‍ഹിയില്‍ വി.എസ് അച്യുതാനന്ദനുവേണ്ടി ഒരു കേസിനും പോയിട്ടില്ല. ആരെയും കണ്ടിട്ടില്ല. ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഏത് അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. അരുണ്‍ കുമാറുമായി അടുപ്പമില്ല. ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

മുന്‍കൂട്ടി അനുമതിവാങ്ങിയശേഷമാണ് വി.എസിനെകണ്ടതെന്നും മറ്റു ഉദ്ദേശ ലക്ഷ്യങ്ങളില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement