Categories

നാനാ പടേക്കര്‍ മലയാളത്തില്‍

nana-patekar

വ്യത്യസ്തമായ അഭിനയം കൊണ്ടും, കഥാപാത്രങ്ങള്‍ കൊണ്ടും ബോളിവുഡില്‍ വേറിട്ട ഇടം നേടിയ നാനാ പടേക്കര്‍ മലയാളത്തിലെത്തുന്നു.

രേവതി.എസ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് നാനാ പടേക്കര്‍ തന്റെ ആദ്യ മലയാള ചിത്രത്തില്‍ വേഷമിടുന്നത്.

രേവതിയുടെ മാഡ് ഡാഡ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്ന ചിത്രമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രേവതിയുടെ പുതിയ ചിത്രം.

സമകാലിക സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന് ഇത് വരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തെക്കുറിച്ച് നാനാ പടേക്കറുമായി രേവതി വിശദമായ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വാര്‍ത്ത.

കഥാപാത്രവും കഥയുമെല്ലാം ഇഷ്ടപ്പെട്ടുവെന്ന് നാനാ പടേക്കര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഷൂട്ടിങിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ നടനാണ് നാനാ പടേക്കര്‍.