എഡിറ്റര്‍
എഡിറ്റര്‍
നമിത രാഷ്ട്രീയത്തിലേയ്ക്ക്
എഡിറ്റര്‍
Thursday 13th March 2014 11:07pm

namitha3

തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ ലോകമടക്കം രാഷ്ട്രീയച്ചൂടിലേക്ക് നീങ്ങുകയാണ്. മലയാളത്തിലെയും ഹിന്ദിയിലെയും തമിഴിലെയുമെല്ലാം അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്ത ഓരോ ദിനവും വന്നുകൊണ്ടിരിക്കുകയാണ്.

അഭിനേതാക്കളെ രാഷ്ട്രീയത്തിലേക്കിറക്കി ആരാധക വൃന്ദത്തിന്റെ വോട്ട് ഉറപ്പിക്കാനാണ് രാഷ്ട്രീയക്കാരുടെ ശ്രമം. ആ ലിസ്റ്റിലേക്കിതാ ഒരാള്‍ കൂടി.

തമിഴകത്തെ സെക്‌സി നായിക നമിതയാണ് രാഷ്ട്രീയത്തിലേക്ക് വരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനകം തന്നെ മൂന്ന് പാര്‍ട്ടികള്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ ഏതിന്റെ ഭാഗമാകണമെന്ന കാര്യം താന്‍ ആലോചിച്ചു വരികയാണെന്നും നമിത പറഞ്ഞു.

വരുന്ന പാരര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ആഗ്രഹവും നമിത പ്രകടിപ്പിച്ചു.

രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് താനിപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിലൂടെ സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും നമിത പറഞ്ഞു.

Advertisement