എഡിറ്റര്‍
എഡിറ്റര്‍
‘സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരിക്കണം’; നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യുമെന്ന കൈരളി വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് നമിതാ പ്രമോദ്
എഡിറ്റര്‍
Wednesday 26th July 2017 6:17pm

കോഴിക്കോട്: കൈരളി ഓണ്‍ലൈനടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യുവനടി നമിത പ്രമോദ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നമിതയെ ചോദ്യം ചെയ്യുമെന്ന് കൈരളി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയാണ് നമിത രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നമിതയുടെ പ്രതികരണം.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്. എന്നു വ്യക്തമാക്കി കൊണ്ടാണ് നമിത തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയിരുന്നു. ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നായിരുന്നു കൈരളി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത.


Also Read:  ‘കൃഷ്ണനേക്കാള്‍ വലിയ സൈക്യാട്രിസ്റ്റില്ല; ഇന്ത്യയില്‍ മന:ശാസ്ത്ര ചരിത്രം ആരംഭിക്കുന്നത് അര്‍ജുനനെ കൃഷ്ണന്‍ കൗണ്‍സില്‍ ചെയ്തതോടെ’: ഐ.എം.എ പ്രസിഡണ്ട് 


‘ദിലീപിന്റെയും ഭാര്യ കാവ്യയുടെയും അടുത്ത സുഹൃത്താണ് ഈ യുവ നടി. ദിലീപിന്റെയും സംഘത്തിന്റേയും യുഎസ് യാത്രയിലും നടി പങ്കെടുത്തിരുന്നു. ദിലീപിനൊപ്പം മൂന്ന് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ രണ്ടു ചിത്രങ്ങളിലും ഈ നടിയാണ് നായിക. നാദിര്‍ഷ നിര്‍മ്മിച്ച മറ്റൊരു ചിത്രത്തിലും നടി നായികയായിരുന്നു. ചില ജനപ്രിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.’ നമിതയുടെ പേര് വ്യക്തമാക്കുന്നില്ലെങ്കിലും നടിയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്നതായിരുന്നു വാര്‍ത്ത.

ദിലീപ് അറസ്റ്റിലായതിന് ശേഷം കാവ്യയുമായി ഈ നടി രഹസ്യകൂടിക്കാഴ്ച നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൂകാംബികയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരായാണ് നമിത രംഗത്ത് വന്നിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു. എന്നാണ് നമിതയുടെ പ്രതികരണം.

നമിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement