namithafazil

റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മരണത്തെ മുഖാമുഖം കണ്ട് നടന്‍ ഫഹദ് ഫാസിലും നടി നമിത പ്രമോദും.

ചിത്രത്തില്‍ വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ട്രെയിനറായി വേഷമിടുന്ന നമിത ഫഹദിനെ പരിശീലിപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ഫഹദിനെ ജെറ്റ് സ്‌കൈയില്‍ ഇരുത്തി നമിത കടലിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ തിരമാല ശക്തമായി അടിച്ചുകയറുകയായിരുന്നു. ജെറ്റ് സ്‌കൈയില്‍ കുറച്ച് ദിവസം നമിത പരിശീലനം നടത്തിയിരുന്നെങ്കിലും ചെറിയ തിരമാലകളെ തരണം ചെയ്യാന്‍ മാത്രമേ താരത്തിന് അറിയുമായിരുന്നുള്ളൂ.

ഷൂട്ടിങ്ങിന് അത്രയും മതിയായിരുന്നു. എന്നാല്‍ എന്നാല്‍ ഫഹദുമായി പോയപ്പോള്‍ വലിയ തിരമാല വീശിയടിക്കുകയും അതില്‍ നിയന്ത്രണം നഷ്ടമായതോടെ രണ്ടു പേരും നല്ല ആഴമുള്ള ഭാഗത്തേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.


എന്നാല്‍ താരങ്ങള്‍ വീഴുന്നതുകണ്ടിട്ടും രക്ഷിക്കാന്‍ സുരക്ഷാഗാര്‍ഡുകള്‍ എത്തിയില്ല. കാരണം ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള അഭിനയമാണെന്നാണ് സുരക്ഷാഗാര്‍ഡുകള്‍ കരുതിയതിരുന്നത്.

അതുകൊണ്ട് തന്നെ ഇരുവരും വെള്ളത്തില്‍ വീഴുന്നത് കണ്ടിട്ടും ഷൂട്ടിങ് ആണെന്ന് കരുതി ലൈഫ് ഗാര്‍ഡ്സ് അനങ്ങിയില്ല. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കവേ ഷൂട്ടിങ് സെറ്റില്‍ നിന്ന് ഗാര്‍ഡുകള്‍ക്ക് അറിയിപ്പ് കൊടുക്കുകയും ലൈഫ് ഗാര്‍ഡുകള്‍ ചാടി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഞങ്ങള്‍ അഭിനയിക്കുകയാണെന്ന് കുറച്ചു സമയം കൂടി അവര്‍ കരുതിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമായേനെയെന്നും നമിത പറയുന്നു. നീന്തലറിയാം. പക്ഷേ കടലില്‍ നീന്തുക പ്രയാസകരമായിരുന്നുവെന്നും താരം പറയുന്നു.നമിതയേയും ഫഹദിനേയും സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് റോള്‍ മോഡല്‍സ്. നമിതയുടെ വലിയൊരു മേക്ക് ഓവര്‍കൂടിയാണ് ചിത്രം.