തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയ്ക്ക് ഇനി വെറും ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി.‌  ഗ്ലാമര്‍ ഷോ മാത്രമായി ഇനിയും തുടരാന്‍ താല്‍പര്യമില്ല.

നല്ല അഭിനയസാധ്യതയുള്ള കാരക്ടറുകള്‍ അഭിയിക്കാനാണ് താല്‍പ്പര്യമെന്ന് നമിത പറയുന്നു.

ഇതിന് നമിത നല്‍കേണ്ടിവന്ന വില കുറച്ചൊന്നുമല്ല.  ഇങ്ങനെ ഒരു തീരുമാനമെടുത്തതിനാല്‍ പതിനാലു ചിത്രങ്ങളാണത്രേ നമിത വേണ്ടെന്നുവച്ചത്‌.

എല്ലാചിത്രങ്ങളും ഉപേക്ഷിച്ചത്‌ തിരക്കഥയിലെ പോരായ്‌മ കൊണ്ടാണ്‌. ഇപ്പോള്‍ പലതരം തിരക്കഥകള്‍ വായിക്കുന്ന തിരക്കിലാണ്‌ താനെന്നും നമിത പറയുന്നു.കഴിഞ്ഞദിവസം ചെന്നെ ഏയര്‍പോര്‍ട്ടില്‍ വച്ചാണ് നമിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഹൂ, സിംഹ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നമിതയുടേതായി പുതിയ ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനെത്തിയിട്ടില്ല എന്നതിന് കാരണവും ഇതുതന്നെ.

എന്തായാലും നമിത ഗ്ലാമര്‍വേഷങ്ങള്‍  കൈയ്യോഴിയാന്‍ തീരുമാനിച്ചത് തമിഴ് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.