എഡിറ്റര്‍
എഡിറ്റര്‍
നമിതയുടെ ‘ഇളമൈ ഊഞ്ചല്‍’
എഡിറ്റര്‍
Saturday 10th November 2012 1:23pm

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആരാധകരെ കോരിത്തരിപ്പിക്കാന്‍ വീണ്ടുമെത്തുകയാണ് തെന്നിന്ത്യന്‍ താരം. ‘ഇളമൈ ഊഞ്ചല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് നമിത എത്തുന്നത്.

തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം എടുക്കുന്നത്. ചിത്രത്തിന് വേണ്ടി നമിത ഏറെ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. തടി കുറയ്ക്കുകുയും സ്റ്റണ്ട് സീനുകളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാനും നമിത തയ്യാറായെന്നാണ് അറിയുന്നത്.

Ads By Google

എ.ആര്‍ മനോഹരനാണ് ചിത്രം നിര്‍മിക്കുന്നത്. മങ്കായ് അര്‍ജുന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിരണ്‍, മേഘ്‌ന നായിഡു, കീര്‍ത്തി ചൗള, ശിവാനി സിങ്, ആരതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗ്ലാമറിനും ത്രില്ലറിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ‘ഇളമൈ ഊഞ്ചല്‍’.

ഇത്രയും നാള്‍ സിനിമകളൊന്നുമില്ലാത്തതിന് താരത്തിന്റെ മറുപടി ഇങ്ങനെയാണ്, തടി കൂടിയതിനാലാണത്രേ താരത്തിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞത്. കാരണം തിരിച്ചറിഞ്ഞതോടെ മെലിയാനുള്ള തീവ്രശ്രമത്തിലാണ് നമിത. പഴയ ആകാരഭംഗി വീണ്ടെടുക്കുന്നതിലൂടെ തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നമിതയിപ്പോള്‍.

അടുത്തിടെ ഒരു ജപ്പാന്‍ ചാനല്‍ നമിതയെ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമായി തിരഞ്ഞെടുത്തിരുന്നു.

Advertisement