ഏറെക്കാലമായി വെള്ളിത്തിരയില്‍ നിന്നും മാറി നിന്ന ഗ്ലാമര്‍ റാണി നമിതയുടെ ശക്തമായ തിരിച്ചുവരവാണ് നമിത ഐ ലവ് യു എന്ന തെലുങ്ക് ചിത്രമെന്നാണ് അറിയുന്നത്.

Ads By Google

തമിഴ്താരം ശ്രീകാന്താണ് ചിത്രത്തിലെ നായകന്‍. ഒരു സമയത്ത് തമിഴകത്തെ തരംഗമായി നിന്ന നായികയായിരുന്നു നമിത. എന്നാല്‍ ഗ്ലാമര്‍ പ്രകടനങ്ങള്‍ തന്നെയാണ് അവസാനം നമിതയെ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയതും.

എന്നാല്‍ രണ്ടാം വരവിലും ഗ്ലാമര്‍ തന്നെയാണ് നമിതയിലൂടെ അണിയറക്കാര്‍ ലക്ഷ്യംവെക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രതീക്ഷയുള്ളതായി നമിത പറഞ്ഞു.

ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് തെലുങ്കില്‍ സജീവമാകുന്നത്. ഐ ലവ് യു നമിത എന്ന ചിത്രത്തിന്റെ തിരക്കഥ ഏറെ ഇഷ്ടമായി. പ്രേക്ഷകരും ചിത്രം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും നമിത പറഞ്ഞു.