കോളിവുഡ് സെക്‌സ് ബോംബ് നമിതയുടെ ചിത്രങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടുകയാണ്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ കന്നഡ ചിത്രം ഐ ലവ് യു നമിതയാണ് പൊട്ടിയതില്‍ അവസാനത്തേത്. സിനിമകള്‍ പൊട്ടിയെങ്കിലും നമിതയോട് ആരാധകര്‍ക്കുള്ള ലവ് അല്‍പം പോലും കുറഞ്ഞിട്ടില്ല. നമിതയുടെ ട്രിച്ചി സന്ദര്‍ശനം ഇതിന് ഏറ്റവും വലിയ തെളിവാണ്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരത്തെ ഒരുനോക്ക് കാണാനായി മാത്രം ട്രിച്ചിയിലെത്തിയത്.

നമിതയ്ക്ക് ലഭിച്ച ഈ ജനപിന്തുണയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാലോ എന്ന ചിന്ത താരത്തിലുണ്ടാക്കിയത്. അതെ നമിത തമിഴക രാഷ്ട്രീയത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണിപ്പോള്‍

എല്ലാം വിചാരിച്ച പടി നടന്നാല്‍ ഈ സൂററ്റ് സെക്‌സ് ബോംബിനെ അധികം വൈകാതെ തന്നെ തമിഴക രാഷ്ട്രീയത്തില്‍ കാണാം. എന്നാലിക്കാര്യത്തില്‍ നമിതയ്ക്ക് ഒട്ടും തന്നെ ധൃതിയില്ല. രാഷ്ട്രീയപ്രവേശനത്തിന് പറ്റിയ സമയം നോക്കിയിരിക്കുകയാണ് താരം.

തമിഴ്‌നാടിനെ സേവിയ്ക്കാന്‍ താനൊരുക്കമാണെന്നും തമിഴ് ജനതയ്ക്ക് എന്നും നല്ല സുഹൃത്തായിരിക്കുമെന്നും നമിത പറഞ്ഞത് രാഷ്ട്രീയപ്രവേശത്തിന്റെ മുന്നോടിയാണെന്ന് പറയപ്പെടുന്നു. ‘ഞാന്‍ തമിഴ്‌നാടിനെ സ്‌നേഹിയ്ക്കുന്നു. അവിടത്തെ എന്റെ മച്ചാന്‍മാരെ ഞാനെപ്പോഴും സ്‌നേഹിയ്ക്കുന്നു’ നമിതയുടെ പ്രസംഗം ഇങ്ങനെ തുടങ്ങുന്നു.

തമിഴകത്ത് സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത വിധം ചേര്‍ന്നിരിയ്ക്കുന്നതിനാല്‍ നമിതയുടെ മോഹം നടക്കുമെന്ന് തന്നെയാണ് അവരുടെ ആരാധകരും കരുതുന്നത്.