Categories

Headlines

തെറ്റുതിരുത്തുമെന്ന് നമിത

പറ്റിയ തെറ്റുകളെക്കുറിച്ചോര്‍ത്ത് വിലപിച്ചിരുന്നിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് നടിയുടെ തീരുമാനം. ഇനി നമിത ചെയ്ത തെറ്റിനെക്കുറിച്ച് പറയാം. തനിക്ക് മുമ്പില്‍ വന്ന എല്ലാ ചിത്രങ്ങളും താരം തിരഞ്ഞെടുത്തു. ആരെയും വെറുപ്പിച്ചില്ല. അതുകൊണ്ടെന്തായി അഭിനയിച്ച മിക്കചിത്രങ്ങളും എട്ടു നിലയില്‍ പൊട്ടി. ഇതോടെയാണ് താരത്തിന് വീണ്ടുവിചാരമുണ്ടായത്. തടി കൂടിയതും ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് നമിത തന്നെ തിരിച്ചറിയുന്നു.

ഇനി മുതല്‍ തെറ്റുകളെല്ലാം തിരുത്തി നല്ല കുട്ടിയായി സിനിമാ രംഗത്ത് തിരിച്ചുവരാനാണ് നമിതയുടെ ദൃഢനിശ്ചയം. ‘ പിഴച്ച തീരുമാനങ്ങള്‍ കാരണം എന്റെ സിനിമാ ജീവിതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്തൊക്കെ ചെയ്യാമെന്നും എന്ത് അരുതെന്നും ഇപ്പോള്‍ എനിക്ക് നന്നായി അറിയാം. ഇനി നിങ്ങളുടെ മുന്നില്‍ പുതിയ നമിതയായായിരിക്കും ഞാന്‍ പ്രത്യക്ഷപ്പെടുക’- നമിത വ്യക്തമാക്കുന്നു.

എന്നാല്‍ ഈ തീരുമാനമെടുത്തശേഷം താനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങങ്ങളല്ല തേടിവരുന്നതെന്ന വിഷമവും താരത്തിനുണ്ട്. അന്വേഷിച്ചെത്തുന്നവയില്‍ പലതും പതിവുപോലെ ഗ്ലാമര്‍ വേഷങ്ങള്‍ തന്നെ. ഒരു മാസം പത്തുകഥകളെങ്കിലും താന്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും താന്‍ പ്രതീക്ഷിക്കുന്ന പോലുള്ള കഥാപാത്രങ്ങളല്ലെന്നുമാത്രം, നടി പരിഭവിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ