എഡിറ്റര്‍
എഡിറ്റര്‍
പുതിയ സംസ്ഥാനത്തിന് ‘സോണിയ തെലങ്കാന’ എന്ന് പേര് നല്‍കണം: മുന്‍ ആന്ധ്ര മന്ത്രി
എഡിറ്റര്‍
Friday 29th November 2013 9:15am

telangana

ന്യൂദല്‍ഹി: ആന്ധ്രപദേശിനെ വിഭജിച്ച് പുതുതായി രൂപീകരിക്കുന്ന സംസ്ഥാനത്തിന് സോണിയ തെലങ്കാന എന്ന് പേരിടണമെന്ന് ആവശ്യം. ആന്ധ്രപ്രദേശിലെ മുന്‍ മന്ത്രിയായ പി. ശങ്കര്‍ റാവുവാണ് ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

‘തെലങ്കാനയുടെ പേരില്‍ പ്രദേശത്തെ കൂടുതല്‍ ആളുകളെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത് സോണിയാ ഗാന്ധിയാണ്. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്.’ കോണ്‍ഗ്രസ് ഐയുടെ സ്ഥാപകനേതാവ് എന്നവകാശപ്പെടുന്ന റാവു പറഞ്ഞു.

‘തെലങ്കാന സംസ്ഥാനം രൂപീകരിച്ചു കൊണ്ട് ഉത്തരവിറങ്ങുന്നതു വരെ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ 70 ദിവസത്തിനുള്ളില്‍ ഒരു മരണം പോലും ഇതിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയയെ തെലങ്കാനയുടെ മാതാവെന്ന് വിശേഷിപ്പിച്ച റാവു അടുത്ത മാസത്തോടെ ഹൈദരാബാദില്‍  സോണിയയുടെ ഛായയുള്ള പ്രതിമ സ്ഥാപിക്കുമെന്നും അറിയിച്ചു.

Advertisement