എഡിറ്റര്‍
എഡിറ്റര്‍
ദളിത് കവി നാംദേവ് ലക്ഷ്മണ്‍ ദശാല്‍ അന്തരിച്ചു
എഡിറ്റര്‍
Wednesday 15th January 2014 2:33pm

Namdeo-Laxman-Dhasal

മുംബൈ: ദളിത് കവിയും ചിന്തകനുമായ നാംദേവ് ലക്ഷ്മണ്‍ ദശാല്‍ (64) അന്തരിച്ചു. വന്‍കുടലിനേറ്റ അര്‍ബുദം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നുപുലര്‍ച്ചെ നാലുമണിക്കാണ് മരിച്ചത്.

1972 ല്‍ ദളിതര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും വേണ്ടി ശബ്ദിക്കുന്ന ദളിത് പാന്തേഴ്‌സ് പാര്‍ട്ടി സ്ഥാപിച്ചു. 1949 ഫെബ്രുവരി 15 നാണ് പൂനെക്കടുത്തുള്ള ഗ്രാമത്തിലാണ് ദശാല്‍ ജനിച്ചത്.

1999 ല്‍ പത്മശ്രീ, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, സാഹിത്യഅക്കാദമി ഗോള്‍ഡണ്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, മഹാരാഷ്ട്ര സ്‌റ്റേറ്റ് അവാര്‍ഡ് ഫോര്‍ ലിറ്ററേച്ചര്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഗോല്‍പിതാ, ഖേല്‍, ഇന്ദിരാഗാന്ധിയെ കുറിചച്ചുള്ള പ്രിയദര്‍ശിനി, മോര്‍ഖ് മതര്‍യാനെ എന്നിവയാണ് പ്രധാന കൃതികള്‍. രണ്ട് നോവലുകളും എഴുതിയുട്ടുണ്ട്. സ്ത്യത എന്ന വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ മല്ലികാ ഷേയ്ഖ്. ഒരു മകനുണ്ട്.

Advertisement