Categories

ബാംബുവെന്ന സ്വര്‍ണ്ണം

ഡോ.എസ്.ഷാനവാസ്‌

സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷന്‍. ഈറ്റപനമ്പ് മേഖല ഒരു പരമ്പരാഗത മേഖലയാണ്. ഈ പരമ്പരാഗത മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. ബാംബു മേഖലയില്‍ വിപ്ലവകരമായ നീക്കങ്ങള്‍ നടത്തിയ കോര്‍പറേഷന്‍ കഴിഞ്ഞ കാലങ്ങളിലായി മുന്നോട്ട് വെച്ച ചില പദ്ധതികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കോര്‍പറേഷനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും എം.ഡി ഡോ.എസ്.ഷാനവാസ്‌ സംസാരിക്കുന്നു.

1971ലാണ് കേരള സ്‌റ്റേറ്റ് ബാംബു കോര്‍പറേഷന്‍ രൂപീകൃതമായത്. തൊഴിലാളികളെ സംഘടിപ്പിച്ച് ഇവര്‍ക്കാവശ്യമായ ഈറ്റ കാട്ടില്‍ നിന്ന് ശേഖരിച്ച് വിതരണം ചെയ്യുകയും അവരുണ്ടാക്കുന്ന പനമ്പ് നമ്മള്‍ വിലകൊടുത്ത് ശേഖരിക്കുകയും ചെയ്യും. തുടര്‍ന്ന് നമ്മള്‍ അത് വിറ്റ് കാശാക്കി തൊഴിലാളിക്ക് കൊടുക്കും. ഇതായിരുന്നു ഇതിന്റെ ആദ്യ ഘട്ടം. 1985 കാലഘട്ടമായപ്പോഴേക്കും ഈ പനമ്പ് ഉപയോഗിച്ച് പ്ലൈവുഡ് ഉണ്ടാക്കുന്നതിന് വേണ്ടി ബാംബു ബോര്‍ഡ് അങ്കമാലി ആസ്ഥാനമാക്കി ഫാക്ടറി ഉണ്ടാക്കുന്നതിന് തീരുമാനിച്ചു. തുടര്‍ന്ന് ബാംബു ടൈല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞു.

സാധാരണ ഗതിയില്‍ ഈറ്റ ശേഖരിക്കുകയും തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന പനമ്പ് തലച്ചുമടായി കൊണ്ട് പോയി വിറ്റ് കാശാക്കുകയും അവരുടെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുകയായിരുന്നു പതിവ്. പക്ഷെ ഈ കഴിഞ്ഞ നാലര വര്‍ഷക്കാലത്തോളം ആലോചിച്ചതിന്റെ ഭാഗമായിട്ടാണ് ഈ രീതിയിലുള്ള ഒരു വികസനം ഉണ്ടായത്. സാധാരണ ഗതിയില്‍ ഈറ്റ-പനമ്പ് മേഖലയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കഠിനാധ്വാനം ചെയ്താല്‍ ഒരാള്‍ക്ക് ശരാശരി 50 രൂപയോളം മാത്രമേ സമ്പാദിക്കാനാവൂ. ഈയൊരു ഘട്ടത്തിലാണ് യന്ത്രവത്കരണം നടത്താന്‍ തീരുമാനിച്ചത്.ഈറ്റ കീറി അളി ഉണ്ടാക്കുന്നതു വരെ യന്ത്രവത്കരിക്കുകയും ചെയ്തു.


തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി 14 ബാംബൂ കമ്മ്യൂണിറ്റി സെന്ററുകള്‍ ഉണ്ടാക്കി. അതായത് മെക്കനൈസ്ഡ് കമ്യൂണിറ്റി ബാംബൂ വീവിംഗ് സെന്‍്‌റര്‍. യന്ത്രവത്കൃത സാമൂഹിക പനമ്പ് നെയ്ത്തുകേന്ത്രം തുടങ്ങാന്‍ തീരുമാനിക്കുകയും അതിന് വേണ്ടി രണ്ട് കോടി രൂപ നീക്കിവെക്കുകയും ചെയ്തു. ഇതിനാവശ്യമായ യന്ത്രങ്ങള്‍ കണ്ടെത്തി. അതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെല്ലാം ലഭ്യമാകുന്ന രീതിയില്‍ 14 കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആദ്യമായി തുടങ്ങിയത് അങ്കമാലിയിലാണ്. തുടര്‍ന്ന് അവിടെ 50 തൊഴിലാളികള്‍ ഒരു കുടക്കീഴിലിരുന്ന് ജോലി ചെയ്യുന്ന അവസ്ഥയുണ്ടായി. അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്