Categories

ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

najmal-babu

കോഴിക്കോട്: പ്രശസ്ത ഗസല്‍ ഗായകനായ നജ്മല്‍ ബാബു(64) അന്തരിച്ചു.  മലപ്പുറത്തെ വേങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനനായിരുന്നു. സംസ്‌കാരം നാളെ നടക്കും. പ്രശസ്ത ഗായകനായിരുന്ന കോഴിക്കോട് അബ്ദുള്‍ ഖാദറിന്റയെും അച്ചുമ്മയുടെയും ആറ് മക്കളിലൊരുവനായി 1949ലാണ് നജ്മല്‍ ബാബുവിന്റെ ജനനം.

സംഗീത സംവിധായകനും ഗായകനുമായിരുന്ന എം.എസ് ബാബുരാജ് പിതാവിന്റെ സഹോദരീ ഭര്‍ത്താവാണ്. പാട്ടുകാരനായ പിതാവിന്റെ പാത പിന്തുടര്‍ന്ന നജ്മല്‍ ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചിരുന്നു.

പ്രശ്‌സത് ഹിന്ദുസ്ഥാനി സംഗീത അദ്ധ്യാപകനും ചലച്ചിത്ര സംഗീത സംവിധായകനുമായ ശരത് ചന്ദ്ര മറാഠേയുടെ കീഴില്‍ നിന്നും പിതാവില്‍ നിന്നുമെല്ലാം സംഗീതം അഭ്യസിച്ച നജ്മല്‍ വളരെ ചെറുപ്പത്തിലേ രാജ്യത്തെമ്പാടുമുള്ള വിവിധ വേദികളില്‍ സംഗീത കച്ചേരി നടത്തിയിരുന്നു.

പിന്നീട് ജോലി തേടി ഗള്‍ഫിലേക്ക് കുടിയേറി. അവിടെ ബാങ്ക് ഉദ്യോഗസ്ഥനായി കുറെനാള്‍ ജോലി ചെയ്തു. ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ബാബു വീണ്ടും ഗസല്‍ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

നന്നായി വായിക്കുകയും സാമൂഹ്യമാറ്റങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയും ചെയ്യുന്ന ബാബു സൗമ്യനായിരുന്നു. കേരളത്തില്‍ ഗസലിനോട് പുതിയൊരു ആഭിമുഖ്യം വളര്‍ത്തുവാന്‍ ബാബു ശ്രമിച്ചിരുന്നു.



‘കടക്ക് പുറത്ത്’ എന്ന് കമന്റ് ഇടാന്‍ കാത്തിരുന്ന എല്ലാരും പുറത്തുവരിക,നിങ്ങളെ ആരും കളിയാക്കില്ല’; ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: ലാവ്‌ലിന്‍ കേസ് വിധിയെ സ്വീകരിച്ച് സോഷ്യല്‍ മീഡിയയും. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കുറ്റവിമുക്തനായ പിണറായി വിജയന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.'സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയം. രാഷ്ട്രീയ പ്രതിയോഗികള