എഡിറ്റര്‍
എഡിറ്റര്‍
‘കാല്‍പ്പന്തില്‍ മലപ്പുറത്തിന്റെ പാരമ്പര്യം കാക്കാന്‍ ഇതാ നാജി വരുന്നു’; ഐസ്വാള്‍ എഫ്.സിക്കായി ബൂട്ടണിയാനൊരുങ്ങി തിരൂരുകാരന്‍
എഡിറ്റര്‍
Thursday 24th August 2017 11:05am

 

കോഴിക്കോട്: ലോകഫുട്‌ബോളില്‍ ഇന്ത്യ ഏറെ പിന്നിലാണെങ്കിലും ഫുട്‌ബോള്‍ ആരാധനയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും കടത്തിവെട്ടുന്നതാണ് ഇന്ത്യന്‍ പാരമ്പര്യം. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ഫുട്‌ബോളിനു ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ വേരോട്ടമുള്ളത് കേരളത്തിലാണ്. കേരളക്കരയില്‍ ഫുട്‌ബോളിന്റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് മലപ്പുറം.


Also Read: രണ്ടാം ഏകദിനം ഇന്ന്; ലങ്കക്കെതിരായ നാല് ഏകദിനങ്ങളില്‍ ഇന്ത്യ ഇറങ്ങുക ദേശീയ ഗാനമില്ലാതെ


നിരവധി താരങ്ങളെ ദേീയ-അന്തര്‍ദേശീയ തലത്തിലേക്ക് വളര്‍ത്തിയ മലപ്പുറത്തിന്റെ പാരമ്പര്യവുമായി പുതിയൊരു താരം കൂടി കളിക്കളത്തിലേക്കെത്തുകയാണ്. മലപ്പുറം തിരൂരുകാരന്‍ നാജി റനീമാണ് നാടിന്റെ പെരുമക്കൊത്ത് ബൂട്ട് കെട്ടാനൊരുങ്ങുന്നത്. ഐസ്വാള്‍ എഫ്.സിയുടെ ജൂനിയര്‍ ടീമിന് വേണ്ടിയാണ് നാജി ബൂട്ടണിയുന്നത്.

മിഡ്ഫീല്‍ഡറായ നാജി കഴിഞ്ഞ ദിവസമാണ് ഐ-ലീഗ് ചാമ്പ്യന്മാരുടെ അണ്ടര്‍-18 ടീമിന് വേണ്ടി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്. ഖത്തറിെല മുന്‍നിര ക്ലബ് അല്‍-ഖോര്‍ സ്പോര്‍ട്സ് ക്ലബിന്റെ അക്കാദമിയിലൂടെ കളി തുടങ്ങിയ നാജി പിന്നീട് സ്പോര്‍ട്സ് അക്കാദമി തിരൂരിന്റെ (SAT) ഭാഗമാവുകയായിരുന്നു.


Dont Miss: ‘പന്നീ.. ഇന്ത്യയിലേക്ക് തിരിച്ച് പോകൂ’; അമേരിക്കയില്‍ ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് ട്രംപ് അനുകൂലികളുടെ അധിക്ഷേപം


സാറ്റിലൂടെ വളര്‍ന്ന് നടപ്പ് സീസണില്‍ നോര്‍ത്തീസ്റ്റ് ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമാണ് നാജി റനീം. നേരത്തെ ഹക്കു നെടിയോടത്തിനെ ഐ.എസ്.എല്‍ ക്ലബ് നോര്‍ത്തീസ്റ്റ് യുണൈറ്റഡും, മുഹമ്മദ് സലാഹിനെ മണിപ്പൂര്‍ ക്ലബ് സഗോല്‍ബന്ദ് യുണൈറ്റഡും സ്വന്തമാക്കിയിരുന്നു.

Advertisement