എഡിറ്റര്‍
എഡിറ്റര്‍
നജീബിനെ കണ്ടെത്തിയെന്ന സംഘപരിവാര്‍ പ്രചരണത്തിനു പിന്നാലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും റെയ്ഡ്: ദല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Sunday 29th January 2017 10:54am

najeeb

 

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ വീട്ടില്‍ പൊലീസ് റെയ്ഡിന്റെ പേരില്‍ ബന്ധുക്കളെ അധിക്ഷേപിച്ചതായി ആക്ഷേപം. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ 50ഓളം പൊലീസുകാര്‍ തങ്ങലെ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

90 വയസുള്ള ഉപ്പൂപ്പയെപ്പോലും ഇവര്‍ വെറുതെ വിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ‘പുലര്‍ച്ചെ നാലുമണിയോടെ നാലു ജീപ്പുകളിലായി ദല്‍ഹി പൊലീസും ലോക്കല്‍ പൊലീസും നജീബിന്റെ അമ്മാവനായ അഷ്‌റഫ് ഖദ്രിയുടെ വീട്ടിലേക്കു കയറി വന്നു. 50 ഓളം പൊലീസുകാര്‍ ബലംപ്രയോഗിച്ച് അകത്തു കയറി. വീട്ടിനുള്ളില്‍ കയറിയശേഷം പൊലീസുകാര്‍ ഫോട്ടോകളും വീഡിയോകളും എടുത്തു.’ കുടുംബാംഗം പറയുന്നു.


Must Read: യു.എ.പി.എ എങ്ങനെ എപ്പോള്‍ ചുമത്തണം? പൊലീസുകാര്‍ക്ക് ഡി.ജി.പിയുടെ വിശദമായ സ്റ്റഡി ക്ലാസ് 


‘ നജീബിനെ തിരഞ്ഞ് അവര്‍ എല്ലാ മുക്കും മൂലയും പരിശോധിച്ചു. നജീബിനെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പുറത്തുവിടണമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തി.’ അദ്ദേഹം വ്യക്തമാക്കി.

നജീബിനെ കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ പ്രചരണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നജീബിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

അതേസമയം ബന്ധുക്കളുടെ ആരോപണം പൊലീസ് തള്ളി. നജീബിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പരിശോധന നടത്തുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം നജീബിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തത്തെുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ജെ.എന്‍.യു കാമ്പസില്‍നിന്ന് കാണാതാവുന്നത്. അതേസമയം, കുറ്റക്കാരായ എ.ബി.വി.പി പ്രവര്‍ത്തകരെ ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. പൊലീസ് നടപടി തുടക്കത്തിലേ ഏകപക്ഷീയമാണെന്നുള്ള ആരോപണം ശക്തമാണ്.

കുറ്റക്കാരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും നുണപരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതല്ലാതെ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെ പ്രതിരോധിക്കാന്‍ പ്രമുഖ അഭിഭാഷകരെ എ.ബി.വി.പി സമീപിച്ചിട്ടുണ്ട്.

Advertisement