എഡിറ്റര്‍
എഡിറ്റര്‍
ലാലിന്റെ നായികയായി നൈല ഉഷ
എഡിറ്റര്‍
Tuesday 26th November 2013 12:54pm

naila-usha

മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നൈല ഉഷ മോഹന്‍ ലാലിന്റെ നായികയാവുന്നു.

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലിന്റെ നായികയായി നൈല എത്തുന്നത്.

ദുബായി പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നൈലയെയും മോഹന്‍ലാലിനെയും കൂടാതെ നെടുമുടി വേണു, ഇന്ദ്രജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കിയ അഹമാണ് രാജീവ് നാഥിനെ ഏറെ പ്രശസ്തനാക്കിയത്. പകല്‍ നക്ഷത്രങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പുതിയ ചിത്രത്തിന് കഥയൊരുക്കുന്നത് സുധീപ് കുമാറാണ്. സൂധീപും രജീവ് നാഥും ചേര്‍ന്ന് തിരക്കഥയുമൊരുക്കുന്നു.

ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രവും നൈല ചെയ്തു ചെയ്തു.

ദുബായില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 20ന് തുടങ്ങും.

Advertisement