എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയുടെ ഭാര്യയായി വീണ്ടും നൈല
എഡിറ്റര്‍
Friday 10th January 2014 12:45pm

nyla-1

 

മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗ്യാങ്സ്റ്ററി’ല്‍ നൈല ഉഷ മമ്മൂട്ടിയുടെ നായികയായെത്തുന്നു.

കൊച്ചിയില്‍ ഈ മാസം ജനുവരി രണ്ടിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കാസര്‍കോട്ടുകാരനായ അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് നൈലക്ക്. കാന്‍സര്‍ സെന്റര്‍ നടത്തുന്ന സ്‌റ്റൈലിഷ് ആയുള്ള കഥാപാത്രമാണ് ചിത്രത്തില്‍.

‘കുഞ്ഞനന്തന്റെ കട’യില്‍ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചാണ് നൈല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘പുണ്യാളന്‍ അഗര്‍ബത്തീസി’ല്‍ ജയസൂര്യയുടെ ഭാര്യയായി അഭിനയിച്ചിരുന്നു.

‘സാള്‍ട്ട് ആന്റ് പെപ്പര്‍’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘തട്ടത്തിന്‍ മറയത്ത്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അഹമ്മദ് സിദ്ദിഖിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്്. അപര്‍ണ ഗോപിനാഥാണ് മറ്റൊരു നായിക. കുഞ്ചന്‍, ശേഖര്‍ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്ന ചിത്രം വിഷുവിന് തിയറ്ററുകളില്‍ എത്തും.

Advertisement