ഹൈദരാബാദ്: നിരാഹാരം തുടരുന്ന ടി.ഡി.പി ചീഫ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റുചെയ്തു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലും അദ്ദേഹം നിരാഹാര സമരം തുടരുകയാണ്.

ഒസാമ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞാറാഴ്ച അദ്ദേഹത്തെ പരിശോധിച്ചിരുന്നു. നായിഡുവിന്റെ നില വഷളായിക്കൊണ്ടിരിക്കുയാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി കുറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.ഇന്ന് രാവിലെ പോലീസ് ബലം പ്രയോഗിച്ച് എന്‍.ഐ.എം.എസ് ഹോസ്പിറ്റിലിലേക്ക് മാറ്റുകയായിരുന്നു.

ആന്ധ്ര്യയില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വെള്ളപ്പൊക്കകെടുതി നേരിട്ട കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ നായിഡു നിരാഹാരം തുടങ്ങിയത്. ഹെക്ടറിന് 10,000 രൂപവീതം നല്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ആവശ്യം.

റെഡ്ഡിയുടെ ആവശ്യം നായിഡു നിഷേധിച്ചു

നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആന്ദ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ ആവശ്യം ചന്ദ്രബാബു നായിഡു നിരസിച്ചു. നായിഡുവിന്റെ ആരോഗ്യ നിലയില്‍ ആശങ്ക അറിയിച്ച് കിരണ്‍കുമാര്‍ റെഡ്ഡി ഇന്നലെ അദ്ദേഹത്തെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ‘താങ്കളുടെ നിരാഹാരം അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളിലൂടെ ഞാന്‍ ആവശ്യപ്പെടുന്നു.

‘കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമം സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. നേരത്തെ തന്നെ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. റെഡ്ഡി മാധ്യമങ്ങളിലൂടെ അറിയിച്ചു.’ എന്നാല്‍ തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നിലപാട് നായിഡു തുടരുകയാണ്.