എഡിറ്റര്‍
എഡിറ്റര്‍
അവിടെ തല വെട്ടുമെന്ന് പറഞ്ഞാല്‍ വെട്ടിയിരിക്കും; ഇവിടെ നിയമം ശക്തമല്ല; സ്ത്രീകള്‍ എല്ലാ മേഖലയിലും ചൂഷണം നേരിടുന്നതായും നടി നൈല ഉഷ
എഡിറ്റര്‍
Friday 11th August 2017 4:15pm

 

കോഴിക്കോട്:എതൊരു തൊഴില്‍മേഖലയിലും സ്ത്രികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് നടി നൈല ഉഷ. വനിതാവാരികക്ക് നല്‍കിയ പ്രത്യേഗക അഭിമുഖത്തിലാണ് നൈലയുടെ തുറന്ന് പറച്ചില്‍.

തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. എതൊരു തൊഴില്‍മേഖലയിലും സ്ത്രികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.


Also Read കലാപം തടയാന്‍ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍; ബെഹ്‌റയുടെ അവകാശവാദത്തിന്റെ വാസ്തവം എത്ര? തള്ള് എത്ര?


എന്നാല്‍ കേരളത്തിലെ മാത്രം സ്ഥിതിയല്ലിത്. ലോകത്തെ എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിന് തടയിടാന്‍ സാധിക്കൂ. ലക്ഷകണക്കിന് മലയാളികള്‍ ജീവിക്കുന്ന ദുബായില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെലോ. നൈല ചോദിക്കുന്നു.

ട്രാഫിക്ക് നിയമങ്ങള്‍ പോലും തെറ്റിക്കാന്‍ ആരും മുതിരില്ല.ദുബായിലെ അറബി സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചാണ് നടക്കുന്നത്.വിദേശത്തു നിന്നെത്തുന്ന സഞ്ചാരികളില്‍ ബിക്കിനി ധരിക്കുന്നവരുമുണ്ട്. എല്ലാവരും അനുഭവിക്കുന്നത് ഒരേ സുരക്ഷിതത്വമാണ്. അര്‍ധരാത്രിയില്‍ പോലും സ്ത്രീകള്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. അവര്‍ക്കു നേരെ ഒരു ആക്രമണവും ഉണ്ടാകുന്നില്ല. അവിടെ നിയമങ്ങള്‍ ശക്തമാണ്. ശിക്ഷകള്‍ കഠിനവും.തലവെട്ടുമെന്ന് പറഞ്ഞാല്‍ വെട്ടിയിരിക്കും. എന്നും അവര്‍ വ്യക്തമാക്കി

Advertisement