നാഗ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 99 റണ്‍സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കേ ഇന്ത്യ 2ന് 292 എന്ന നിലയിലാണ്. സച്ചിന്‍ (57) ദ്രാവിഡ് (69) എന്നിവരാണ് ക്രീസില്‍.

നേരത്തേ 7ന് 148 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച കിവീസിന് 45 റണ്‍സ് എടുക്കുന്നതിനിടെ അവശേഷിച്ച മൂന്നുവിക്കറ്റും നഷ്ടമായി. ടിം സൗത്തി (38)മാത്രമാണ് വാലറ്റത്ത് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി സെവാഗും (78) ഗംഭീര്‍ (74) എന്നിവര്‍ മികച്ച തുടക്കം നല്‍കി. സെവാഗിനെ വെറ്റോറിയും ഗംഭീറിനെ സൗത്തിയും വീഴ്ത്തി.