നാഗ്പൂര്‍: ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കിവീസ് ആദ്യദിനം 7ന് 148 എന്ന നിലയിലാണ്.

മഴയുടെ ഭീഷണിയോടെയാണ് കളി തുടങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചു. ശ്രീശാന്തിന്റെ തീപാറുന്ന പന്തുകള്‍ക്കുമുന്നില്‍ മക്കന്റോഷും (4) ഗുപ്റ്റിലും (6) വീണു. തുടര്‍ന്ന് ഇഷാന്ത് ശര്‍മയുടെ ഊഴമായിരുന്നു. വെറ്റോറിയെയും(3) ടെയ്‌ലറെയും (59) ഇഷാന്ത് പുറത്താക്കി. വില്യംസണും (0) ഹോപ്കിന്‍സും (7) ഓജയുടെ ഇരകളായി. കളിനിര്‍ത്തുമ്പോള്‍ മക്കുല്ലം (35) സൗത്തി (7) എന്നിവരാണ് ക്രീസില്‍.