നാഗ്പൂര്‍: രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 354 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാല്‍പത് ഓവറില്‍ ഏഴിന് 206 എന്ന നിലയില്‍. ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ജോണ്‍സണും നഥാന്‍ ഹൗരിത്സുമാണ് ക്രീസിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തു. ഗൗതം ഗംഭീര്‍ 76ഉം സുരേഷ് റെയ്‌ന 62ഉം റണ്‍സ് നേടി. വീരേന്ദര്‍ സെവാഗ് 40 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഉയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്.