Categories

ലോട്ടറി കേസ് വാദിക്കുന്നതില്‍ നിന്നും നാഗേശ്വര്‍ റാവുവിനെ മാറ്റി

sikkim lotteryതിരുവനന്തപുരം: ലോട്ടറിക്കേസില്‍ സര്‍ക്കാറിനുവേണ്ടി വാദിക്കുന്നതില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകനായ നാഗേശ്വര്‍ റാവുവിനെ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് സൂചനയുണ്ട്. ലോട്ടറിക്കേസില്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരിച്ചടിക്ക് കാരണമായി എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ തീരുമാനം.

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ എല്‍ ഗുപ്തയുടെ മകന്‍ നിധീഷ് ഗുപ്തയായിരിക്കും കേരളത്തിനായി ഇനി കേസ് വാദിക്കുക. ലോട്ടറിക്കേസിലെ അഭിഭാഷകനെ ഇനിമുതല്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ധനമന്ത്രി ഫയലില്‍ കുറിച്ചിട്ടുണ്ട്.

ഭൂട്ടാന്‍ ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ കേരളത്തിനായി വാദിച്ചത് നാഗേശ്വര്‍ റാവു ആയിരുന്നു. എന്നാല്‍ ലോട്ടറിക്കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായ ചില വിധികള്‍ സര്‍ക്കാറിനെതിരായിരുന്നു. നാഗേശ്വര്‍ റാവുവിന് സംസ്ഥാനത്തിന്റെ വാദങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.