Categories

Headlines

‘ആ­യി­രം സൂ­ര്യ­ന്റെ താ­പ­മു­ള്ള ഓര്‍­മ­ക­ളില്‍ അ­വര്‍ വി­തുമ്പി’

ടോ­ക്യോ: ഇ­ന്ന് നാ­ഗ­സാ­ക്കി ദിനം. ദു­ര­ന്ത­ത്തില്‍ നി­ന്ന് മ­റ്റൊ­രു ദു­ര­ന്ത­ത്തി­ലേ­ക്ക് ജ­പ്പാന്‍ ന­ഗ­രമാ­യ നാ­ഗ­സാ­ക്കി ഉ­ണര്‍­ന്നെണീ­റ്റ ദി­വ­സ­മാ­യി­രു­ന്ന 1945 ലെ ഓ­ഗ­സ്റ്റ് 9. ര­ണ്ടാ­ംലോ­ക മ­ഹ­ാ­യു­ദ്ധ­ത്തില്‍ ജ­പ്പാ­നെ­തി­രേ അ­മേ­രി­ക്ക ര­ണ്ടാ­മതും അ­ണു ബോം­ബ് വര്‍­ഷി­ച്ച­തി­ന്റെ 65ാം വാര്‍­ഷി­ക­ത്തി­ന്റെ ഓര്‍­മ പു­തു­ക്ക­ലില്‍ 32 രാ­ജ്യ­ങ്ങ­ളു­ടെ പ്ര­തി­നി­ധി­കള്‍ പ­ങ്കെ­ടു­ത്തു. എ­ന്നാല്‍ അ­മേ­രി­ക്ക­യു­ടെ പ്ര­തി­നി­ധി ച­ട­ങ്ങില്‍ പ­ങ്കെ­ടു­ത്തില്ല. നാ­ഗ­സാക്കി മേ­യര്‍ തോ­മിഹി­സ ആണവ വി­മുക്ത ലോ­ക­ത്തി­നു വേ­ണ്ടി പ്ര­ത്യാ­ശ­യര്‍­പ്പി­ച്ചു­കൊ­ണ്ട് സ­ന്ദേ­ശം വാ­യി­ച്ചു. നാ­ഗ­സാ­ക്കി ന­ഗ­ര­ത്തി­നു മേല്‍ ബോം­ബു വര്‍­ഷി­ക്ക­പ്പെ­ട്ട സ­മ­യ­മാ­യ രാ­വിലെ 11.02 ന് ഒ­രു­മി­നി­ട്ട് മൗ­നം ആ­ച­രി­ച്ച് ആ­യി­രം സൂ­ര്യ­ന്റെ താ­പ­മു­ള്ള ഓര്‍­മ­ക­ളില്‍ നാ­ഗ­സാ­ക്കി­യി­ലെ­യും ഹി­രോ­ഷി­മ­യി­ലെയും ജീ­വി­ച്ചി­രി­ക്കു­ന്ന ര­ക്ത­സാ­ക്ഷി­കള്‍ വി­തു­മ്പി.

ഓ­ഗ­സ്റ്റ് 6ന് ഹി­രോഷി­മ ന­ഗ­ര­ത്തില്‍ ലി­റ്റില്‍ ബോ­യ് എ­ന്ന അണു­ബോംബ് ­വര്‍­ഷി­ച്ച് മൂന്നാം ദി­വ­സ­മാ­ണ് നാ­ഗ­സാ­ക്കി­യില്‍ അ­മേ­രിക്ക ഫാ­റ്റ് മാന്‍ എന്ന ബോം­ബി­ട്ട­ത്. 80,000 പേ­രാ­ണ് കൊല്ല­പ്പെ­ട്ട­ത്. ഒ­രു­മാ­സ­ത്തിനകം 140,000 ജ­ന­ങ്ങള്‍ ഹി­രോ­ഷി­മ­യില്‍ മ­രി­ച്ചു വീ­ണു. 1945 ആ­ഗ­സ്­റ്റ് 15ന് ജ­പ്പാന്‍ കീ­ഴ­ട­ങ്ങി­യ­തോ­ടെ ര­ണ്ടാം­ലോ­ക­മ­ഹാ­യു­ദ്ധം അ­വ­സാ­നിച്ചു.

ജ­പ്പാ­ന്റെ ചെ­റു­ത്തു­നില്‍­പ്പു മൂ­ലം നീണ്ടു­പോ­വു­ക­യാ­യി­രു­ന്ന ര­ണ്ടാം­ലോ­ക­മ­ഹാ­യു­ദ്ധം അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണ് അ­മേ­രി­ക്ക ബോം­ബു വര്‍­ഷി­ച്ച­തെ­ന്നാ­ണ് ഔ­ദ്യോഗി­ക ഭാ­ഷ്യം. ക­ഴി­ഞ്ഞ ആ­ഴ്ച്ച ഹി­രോ­ഷി­മ­ ഓര്‍­മ­ദി­ന­ത്തില്‍ അ­മേ­രി­ക്ക­യു­ടെ പ്ര­തി­നി­ധി സം­ഘം പ­ങ്കെ­ടു­ത്തെ­ങ്കിലും നാ­ഗ­സാ­ക്കി ദി­ന­ത്തി­ന് ആ­രും എ­ത്തി­യില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.