കൊച്ചി: സ്ത്രീ രാഷ്ട്രീയം പ്രമേയമാക്കി ദീപേഷ് സംവിധാനം ചെയ്യുന്ന ചിത്രം നഖരം പ്രദര്‍ശനത്തിനൊരുങ്ങുന്നു. കോടതിയില്‍ തുടങ്ങി കോടതിയില്‍ അവസാനിക്കുന്ന ചിത്രത്തില്‍ മന്ത്രി ജോസ് തെറ്റയില്‍ ന്യായാധിപന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്.

ജോസ് തെറ്റയിലിനെ കൂടാതെ കെ.ബി ഗണേഷ് കുമാറും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കണ്ണൂരിലും കൂത്തുപറമ്പിലുമായി 22 ദിവസം കൊണ്ടാണ് ചിത്രീകരണം നടന്നത്.