നാഗര്‍കോവില്‍: നാഗര്‍കോവിലിന് സമീപം ക്ഷേത്രവളപ്പിനുള്ളില്‍ പൂജാരി വെട്ടേറ്റ് മരിച്ചനിലയില്‍. ഗുണ്ടാ പിരിവ് നല്‍കാത്തതിനാലാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മേലേ കൃഷ്ണന്തൂര്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി മാരുതി അടികളെ(42)യാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.