എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനു പിന്നാലെ നാദിര്‍ ഷായും ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന; നാദിര്‍ ഷായെ പൊലീസ് ചോദ്യം ചെയ്യുന്നു
എഡിറ്റര്‍
Monday 10th July 2017 8:22pm

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് നാദിര്‍ ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. നാദിര്‍ ഷായെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

മുന്‍പ് ദിലീപിനേയും നാദിര്‍ ഷായേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂറോളമാണ് ഇരുവരേയും പൊലീസ് ചോദ്യം ചെയ്തത്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ഇരുവരേയും ചോദ്യം ചെയ്തത്.


Also Read: പൊലീസ് വാഹനത്തില്‍ ചിരിച്ചുകൊണ്ട് ദിലീപ്; പ്രതികരിക്കാനില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം (വീഡിയോ)


അന്ന് ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ നവൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ക്വട്ടേഷന്‍ നല്‍കി ആക്രമിക്കാന്‍ കാരണം എന്നാണ് അറിയുന്ന വിവരം.

രാവിലെ മുതല്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ പ്രധാന കുറ്റാരോപിതനായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്.

 

Advertisement