മിമിക്രി താരവും നടനും ഗായകനുമായ നാദിര്‍ഷ ഇനി സിനിമാസംവിധായകനാകുന്നു. ഉറ്റസുഹൃത്തായ നടന്‍ ദിലീപാണ് നാദിര്‍ഷയുടെ ആദ്യചിത്രം നിര്‍മിക്കുന്നത്, ചിത്രത്തിലെ നായകനും ദിലീപ് തന്നെ.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കേണ്ട തിരക്കിലാണ് നാദിര്‍ഷ. സമകാലീന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രമെന്ന് നാദിര്‍ഷ സൂചന നല്‍കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ചിത്രത്തിലുണ്ടാവും.

തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഷൂട്ടിംങ് തുടങ്ങും. നായികയെയോ മറ്റു താരങ്ങളെയോ നിശ്ചയിച്ചിട്ടില്ല. മാവേലിയെ കേന്ദ്രകഥാപാത്രമാക്കി കഴിഞ്ഞ 18 വര്‍ഷമായി ദേ മാവേലി കൊമ്പത്ത് എന്ന ചിരിയുടെ പൂരം അവതരിപ്പിക്കുന്നുണ്ട് ഈ ചങ്ങാതിമാര്‍. ഡി.വി.ഡിക്കു വേണ്ടി ഈ പരമ്പര സംവിധാനം ചെയ്തതാണ് സംവിധാനത്തില്‍ നാദിര്‍ഷായ്ക്കുള്ള പരിചയം.