കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ നാദിര്‍ഷ. പൊലീസിന്റെ സമ്മര്‍ദ്ദം തനിക്ക് താങ്ങാനാവുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യം തേടിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നാദിര്‍ഷ ആരോപിക്കുന്നു.

അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയാണെന്നും നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.


Also Read 15 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 27 മാധ്യമപ്രവര്‍ത്തകര്‍ ; മോദി അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ടത് 10 മാധ്യമപ്രവര്‍ത്തകര്‍


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

എന്നാല്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോട നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷ ആശുപത്രയില്‍ എത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തതയ്ക്കായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. നാദിര്‍ഷ ആശുപത്രിയില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.