മമ്മൂട്ടിയും നദിയയും  ഇരട്ടസഹോദരങ്ങളാകുന്നു. ഡബിള്‍സ്‌ എന്ന ചിത്രത്തിലാണ്‌ ഇരുവരും ഇരട്ടകളായി അഭിനയിക്കുന്നത്‌.ഒക്‌ടോബറില്‍ ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും. ഗിരി, ഗൗരി എന്നീ കഥാപാത്രങ്ങളായാണ്‌ മമ്മൂട്ടിയും നദിയയും അഭിനയിക്കുന്നത്‌.

നവാഗതനായ സോഹന്‍ സിനുലാലാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.സച്ചി-സേതു ടീമാണ്‌ തിരക്കഥയൊരുക്കുന്നത്‌.

സന്തോഷ്‌ സുബ്രഹ്‌മണ്യം എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ ഒരുക്കിയ ജയിംസ്‌ വസന്തനാണ്‌ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്‌. ഗോവയിലും പോണ്ടിച്ചേരിയിലുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ഡ്രീംസ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ കെ നാരായണദാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2011 ജനുവരി 26ന് ഡബിള്‍സ് പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.