വടകര: നാദാപുരം കടമേരിയില്‍ നാലു വീടുകള്‍ക്ക് നേരെ ഗ്രനേഡാക്രമണം. നാദാപുരത്ത് സമാധാനാഹ്വാനം ചെയ്ത സര്‍വകക്ഷി യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ബോംബാക്രമണം നടന്നത്.
 അക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി. ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ല.

ഇന്നലെയും കടമേരിയില്‍ വീടുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. വോട്ടെടുപ്പ് ദിനത്തില്‍ ബോംബേറും അക്രമവും അരങ്ങേറിയ തണ്ണീര്‍ പന്തലില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. തൂണേരിയിലും ഇന്നലെ രാത്രി വീടുകള്‍ക്കുനേരെ ബോംബേറു നടന്നിരുന്നു.വിമതശല്യം ഉള്ള ഒഞ്ചിയം പഞ്ചായത്തിലെ കണ്ണുക്കരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.