fire1കോഴിക്കോ­ട്: നാ­ദാ­പുരത്ത് ര­ണ്ട് ദി­വ­സ­മാ­യി തു­ട­രു­ന്ന സം­ഘര്‍­ഷ­ത്തി­ന് അ­യ­വുവ­ന്നില്ല. ഇ­ന്ന് പു­ലര്‍ച്ചെ നാ­ദാ­പു­രം മു­ളമ്പ­ത്ത് ഒ­രു ഫര്‍­ണി­ച്ചര്‍ കട­ക്ക് തീ­വെച്ചു. സം­ഘര്‍­ഷം പ­രി­ഹ­രി­ക്കാന്‍ ഇന്ന് സര്‍വകക്ഷിയോ­ഗം ന­ട­ക്കാ­നി­രി­ക്കെ­യാ­ണ് വീ­ണ്ടും ആ­ക്രമം. മുസ്‌­ലീം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫര്‍ണിച്ചര്‍ കട.

സി പി ഐ എം -മുസ്ലിം ലീ­ഗ് സം­ഘര്‍­ഷം നി­ല­നില്‍­ക്കുന്ന പ്രദേശത്ത് കഴിഞ്ഞദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഗുണ്ടാനിയമം ഉപയോഗിച്ച് ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ റാ­ലി­ക്കി­ടെ­യാ­ണ് സം­ഘര്‍­ഷം ഉ­ട­ലെ­ടു­ത്ത­ത്. സമാ­ധാ­ന­ശ്ര­മ­ങ്ങ­ളു­ടെ ഭാ­ഗ­മായി ഇ­ന്ന് ആറു പഞ്ചായത്തുകളില്‍ മേഖലാ യോഗങ്ങള്‍ ചേരും.

ഇന്നലെ കല്ലാച്ചിയില്‍ നടന്ന ഹര്‍ത്താലി­നി­ടെ വ്യാ­പ­കമായ അ­ക്ര­മമാണു­ണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിനുനേരെ ബോംബേറുണ്ടായി. അക്രമികളെ തുരത്താന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. കല്ലാച്ചി ടൗണിലെ ആറു കട­കള്‍ ത­കര്‍­ക്ക­പ്പെട്ടു. വ്യാപാരസമുച്ചയങ്ങള്‍ക്കു­നേരെ ബോംബേറുണ്ടായി. അ­ക്ര­മികളെ തുരത്താന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. നാദാപുരം സി ഐ പി. ബിജുരാജിന്റെ വാഹനം കല്ലേറില്‍ തകര്‍ന്നു. അക്രമസംഭവങ്ങളില്‍ നി­രവധി പരിക്കേറ്റു.

ഗുണ്ടാനിയമം പ്രയോഗിച്ച് ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെ­യ്­ത­തു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് പ്ര­ശ്‌­ന­ങ്ങള്‍ ഉ­ട­ലെ­ടു­ത­ത്ത്. സം­ഭ­വ­ത്തില്‍ പ്രതിഷേധിച്ച് മുസ്‌­ലിം ലീഗ് നടത്തിയ റാലി­ക്കിടെ സി പി ഐ എം പ്രവര്‍ത്തകരുമായി തിങ്കളാഴ്ച ഏറ്റുമുട്ടലു­ണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇരുകക്ഷികളും ചൊവ്വാഴ്ച കല്ലാച്ചിയില്‍ ആ­ഹ്വാ­നം ചെയ്­ത ഹര്‍­ത്താ­ലില്‍ വീണ്ടും അ­ക്ര­മം പൊ­ട്ടി­പ്പു­റ­പ്പെ­ടു­ക­യാ­യി­രു­ന്നു.

ഒന്നരയോടെ ചീറോത്തുമുക്കില്‍ പോലീ­സി­ന് നേരെ ബോംബേറു­ണ്ടായി. അക്രമികളെ തുരത്താന്‍ എ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആകാശത്തേക്ക് വെടിവെച്ചു.

എം ഇ ടി പബ്ലിക് സ്­കൂള്‍ ചെയര്‍മാന്‍ ഇ എം കുഞ്ഞമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹൈക്ലാസ് ഫര്‍ണിച്ചര്‍, സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിനടുത്തെ ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോ­റൂം, കക്കട്ടില്‍ ചന്ത്രോത്ത് സാജിദിന്റെ ഉടമസ്ഥതയിലുള്ള റുബിയാന്‍ സൂപ്പര്‍ മാര്‍­ക്കറ്റ്, ഐ എന്‍ എല്‍ പ്രവര്‍ത്തകനായ ചെറുമോത്ത് കുനിയില്‍ അമ്മദിന്റെ ടെസ്റ്റി ബേക്കറി ആന്‍ഡ് കൂള്‍­ബാര്‍ , വളയം റോഡിലെ നടുക്കണ്ടി ചന്ദ്രന്റെ സ്‌റ്റേഷ­ന­റി­കട,. മാര്‍ക്കറ്റ് റോഡിലെ ബിജുവിന്റെ സ്‌­പെയര്‍ പാര്‍ട്‌­സ് കട, കല്ലാച്ചി പെട്രോള്‍ പമ്പിനടുത്തുള്ള ലിംറ ചെരുപ്പു ക­ട എ­ന്നിവ­ക്ക് നേ­രെ ആ­ക്ര­മ­ണ­മു­ണ്ടായി.