Administrator
Administrator
നാദാപുരത്ത് വീണ്ടും ആക്രമണം: രണ്ട് പേര്‍ക്ക് വെട്ടേറ്റു
Administrator
Friday 29th April 2011 10:01am

nadapuramകോഴിക്കോട്: നാദാപുരത്ത് വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. ഇന്നലെ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. എളയടം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ വിവാഹം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന കപ്ലിക്കണ്ടി വണ്ണാങ്കണ്ടി റഹീം (31), അനുജന്‍ റമീസ് (28) എന്നിവരെയാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കാലിനും കൈക്കുമാണ് വെട്ടേറ്റത്. ഇരുവരെയും സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

നാദാപുരം എസ്‌ഐ: പി. ജെ. നോബിളിന്റെ നേതൃത്വത്തില്‍ ചെറിയൊരു പൊലീസ് സംഘം സ്ഥലത്തെത്തിയതിനിടയിലാണു ബോംബേറുണ്ടായത് കൂടുതല്‍ പൊലീസെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. അക്രമികള്‍ ഒളിപ്പിച്ചു വച്ച രക്തം പുരണ്ട വാള്‍ നാട്ടുകാര്‍ കണ്ടെത്തിയതു രാത്രി നാദാപുരം പൊലീസിനു കൈമാറി. റൂറല്‍ എസ്പി: നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ്, അക്രമി സംഘത്തിലുള്‍പ്പെട്ടവരെന്നു കരുതുന്ന ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാദാപുരത്തുനിന്നു കൂടുതല്‍ പൊലീസിനെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി: എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലം വളഞ്ഞാണ് അക്രമികളെ പിടികൂടിയത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കെ. കെ. ബാവ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.

Advertisement