എഡിറ്റര്‍
എഡിറ്റര്‍
അവിഷ്ണയുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കും; കുടുംബത്തിന്റെ ആവശ്യം ന്യായമെന്ന് നാദാപുരം സി.പി.ഐ.എം ഏരിയാ കമ്മിറ്റി
എഡിറ്റര്‍
Friday 7th April 2017 2:42pm

നാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടി അമ്മ മഹിജയ്ക്ക് പിന്തുണയുമായി മകള്‍ അവിഷ്ണ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ നല്‍കുന്നതായി നാദാപുരം സി.പി.ഐ.എം ഏരിയാ കമ്മിറ്റി.

അവിഷ്ണയുടെ സമരം നീതിതേടിയാണെന്നും 18 വയസുകാരനായ മകനെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും നാദാപുരം സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം പി.പി. ചാത്തു പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നമെന്ന് ആ കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. വിഷയത്തില്‍ സി.പി.പി.ഐ.എം എത്രയുംപെട്ടെന്ന് തീരുമാനമുണ്ടാക്കണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണം.

വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ.എം ഏരിയാ കമ്മിറ്റി വ്യക്തമാക്കുന്നു. അവിഷ്ണയുടെ സമരത്തിന് പാര്‍ട്ടിയുടെ എല്ലാ വിധ പിന്തുണയുണ്ടെന്നും പി.പി ചാത്തു വ്യക്തമാക്കുന്നു.


Dont Miss നിയമപരമായി സാധ്യമായതെല്ലാം ചെയ്യാം; ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് കടകംപള്ളിയുടെ ഉറപ്പ് 


തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിക്കു പിന്നാലെയാണ് സമരമുഖത്തേക്കിറങ്ങാനുള്ള അവിഷ്ണയുടെ തീരുമാനം.കോഴിക്കോട്ടെ വീട്ടിലാണ് അവിഷ്ണ നിരാഹാരമിരിക്കുന്നത്. അമ്മ മടങ്ങിവരും വരെ സമരം എന്നതാണ് നിലപാടെന്ന് അവിഷ്ണ വ്യക്തമാക്കി. അതേസമയം അവിഷ്ണയുടെ ആരോഗ്യനില മോശമായി തുടരുകയാണ്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും, ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരാഹാരം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയാണെങ്കില്‍ നിരാഹാരസമരം ഡിജിപി ഓഫീസിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനം.

നീതി കിട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം.

Advertisement