Categories

നാദാപുരം കെ.എം.സി.സി മണ്ഡലം കമ്മിറ്റി പുനസ്സംഘടിപ്പിച്ചു

ജിദ്ദ: കുറ്റിയാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സൂപ്പി നരിക്കാട്ടേരിയുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ ജിദ്ദ കെ.എം.സി.സി നാദാപുരം, കുറ്റിയാടി, മണ്ഡലങ്ങളുടെ സംയുക്ത കണ്‍വെന്‍ഷന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മേഖലയിലെ ശാശ്വത സമാധാനത്തിനായി അഹോരാത്രം യത്‌നിക്കുന്ന വ്യക്തിയാണ് സൂപ്പി നരിക്കാട്ടേരി. തുടര്‍ച്ചയായി നാല് തവണ നാദാപുരത്ത് നിന്ന് എല്‍.ഡി.എഫ് ജയിച്ചെങ്കിലും മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി.

സൂപ്പി നരിക്കാട്ടേരിയുടെ സാന്നിധ്യം നിയമസഭയെ സമ്പുഷ്ടമാക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെ.എം.സി.സി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ എന്‍.സി മുഹമ്മദ് അഭിപ്രായപ്പെട്ടു. സുബൈര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. നാട്ടില്‍ ടെലിഫോണ്‍ വഴി കാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. പേരാമ്പ്ര മണ്ഡലം കെ.എം.സി.സി സെക്രട്ടഫി ഇബ്രാഗീം കൊല്ലി, ടി.കെ.സി കുഞ്ഞബ്ദുല്ല, അഹ്മദ് കണ്ണങ്കണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.

നാദാപുരം മണ്ഡലം കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. സുബൈര്‍ വാണിമേല്‍(പ്രസിഡന്റ്), ഹമീദ് ചെന്നാട്ട്(ജനറല്‍ സെക്രട്ടറി), സയ്യിദ് ഹുസൈന്‍ തങ്ങള്‍(ട്രഷറര്‍), അഹ്മദ് കണ്ണങ്കണ്ടി ചെയര്‍മാന്‍, റഫീഖ് മാമ്പ്രക്കുനിയില്‍, മജീദ് ഒന്തമ്മല്‍(വൈസ് പ്രസിഡന്റുമാര്‍), മുനീര്‍ കേളത്ത്, സാജിദ് ഒന്തമ്മല്‍(സക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.മൊയ്തീന്‍ കടമേരി സ്വാഗതവും ഹുസൈന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള