കോഴിക്കോട്: നാദാപുരത്തെ ബോംബ് നിര്‍മാണം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി. നിരവധി ലീഗ് നേതാക്കള്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാദാപുരത്തെ ബോംബ് നിര്‍മാണത്തിനു പിന്നില്‍ യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ഭാരവാഹികളുണ്ട്. ബോംബ് സ്‌ഫോടനം നടന്നത് പ്രമുഖ ലീഗ് നേതാവിന്റെ വീടിന് സമീപത്താണ്. സ്‌ഫോടനത്തില്‍ പിന്നില്‍ ലീഗ് നേതൃത്വത്തിന്റെ പങ്ക് ഒരുതരത്തിലും നിഷേധിക്കാനാനില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ലീഗ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞകാലം നാദാപുരത്ത് ഇല്ലാത്ത ബലാല്‍സംഘ കഥ പറഞ്ഞ് യു.ഡി.എഫ് വോട്ടുപിടിച്ചിട്ടുണ്ട്. നാദാപുരത്ത് സി.പി.ഐ.എമ്മിന്റെ ശ്രമം കൊണ്ടുമാത്രം സമാധാനം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോംബ് നിര്‍മാണത്തില്‍ ഒരു തീവ്രവാദ സംഘടനയുടെ പിന്തുണ ലീഗിന് ലഭിച്ചു. ലീഗും തീവ്രവാദ സംഘടനകളും രണ്ടും രണ്ടാണ്. എന്നാല്‍ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഈ തീവ്രവാദ സംഘടനകളുമായി അടുത്തബന്ധമുണ്ട്. ഇതിന് കോണ്‍ഗ്രസ് കൂട്ടു നില്‍ക്കുന്നത് അപഹാസ്യമാണ്. നാലു വോട്ടിനു വേണ്ടി ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിസംഗത പുലര്‍ത്തുകയാണ്.