Categories

നദാലിന് തോല്‍വി

ഷാങ്ഹായ്: ലോക രണ്ടാം നമ്പര്‍ താരവും ഒന്നാം സീഡുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഷാങ്ഹായ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ജര്‍മ്മനിയുടെ പതിനഞ്ചാം സീഡായ ഫ്‌ലോറിയന്‍ മേയറാണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6(5), 6-3

തുടര്‍ച്ചയായ രണ്ടാം തവണയാണ് നദാലിവിടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. കഴിഞ്ഞ തവണ യു.എസ് ഓപ്പണ്‍ ചാംപ്യന്‍ നേടിയ പകിട്ടുമായെത്തിയ നദാലിനെ പ്രീക്വാര്‍ട്ടറില്‍ ആസ്ട്രിയയുടെ ജുര്‍ഗന്‍ മെല്‍സര്‍ അടിയറവ് പറയിക്കുകയായിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നദാല്‍ ഒരു ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്.

അതേസമയം ഏഴാം സീഡായ സ്‌പെയിനിന്റെ നിക്കോളാസ് അല്‍മാഗ്രോയെ തോല്‍പ്പിച്ച് ആന്‍ഡി റോഡിക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറി. പതിനൊന്ന് എയ്‌സുകളും 23 വിന്നറുകളും തൊടുത്തവിട്ട മത്സരത്തില്‍ 6-3, 6-4 എന്ന് സ്‌കോറിനായിരുന്നു റോഡിക്കിന്റെ വിജയം. മൂന്നാം സീഡ് ഡേവിഡ് ഫെഡററാണ് ക്വാര്‍ട്ടറില്‍ റോഡിക്കിന്റ എതിരാളി.

മൂന്ന്് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ജുവാന്‍ കാര്‍ലോസ് ഫെരേരയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 1-6, 7-5, 6-2 നിലവിലെ ചാംപ്യനായ ബ്രിട്ടന്റെ ആന്‍ഡി മുറെയും ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പതിമൂന്നാം സീഡായ സ്വിസ് താരം സ്റ്റാന്‍ലിസ്ലസ് വാര്‍വിങ്കയെയാണ് ബ്രിട്ടീഷ് താരം താല്‍പ്പിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.