എഡിറ്റര്‍
എഡിറ്റര്‍
മോണ്ടേകാര്‍ലോ കിരീടം നദാലിന്
എഡിറ്റര്‍
Tuesday 24th April 2012 12:47pm

മോണ്ടേകാര്‍ലോ: ഒടുവില്‍ നദാലിന്റെ കാത്തിരിപ്പിനു വിരാമമായി. ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച് മോണ്ടേ കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം നദാല്‍ ചൂടിയപ്പോള്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനോടു പരാജയപ്പെടുന്ന എന്ന പേരുദോഷം മാറിക്കിട്ടി. ദ്യോക്കോവിച്ചിനെ 6-3, 6-1 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പര്‍ താരം നദാല്‍ മോണ്ടേകാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടമുയര്‍ത്തിയത്.

ഇരുവരും ഏറ്റുമുട്ടിയ അവസാനത്തെ ഏഴ് ഫൈനലുകളിലും വിജയം നേടിയ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ദ്യോക്കോവിച്ചിന് ഇത്തവണ കളിയുടെ ഒരുഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളിയുയര്‍ത്താനായില്ല.

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഫൈനലില്‍ ആറു മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് നദാല്‍ ദ്യോക്കോവിച്ചിനോടു പരാജയപ്പെട്ടത്. മോണ്ടേകാര്‍ലോയിലെ നദാലിന്റെ തുടര്‍ച്ചയായ 42-ാം കിരീടമാണ്; കരിയറിലെ 47-ാം കിരീടവും. 1000 മാസ്‌റ്റേഴ്‌സ് മത്സരങ്ങള്‍ കളിച്ച നദാല്‍ 20 കിരീടം നേടി റിക്കാര്‍ഡും സ്ഥാപിച്ചു.
കഴിഞ്ഞ ജൂണിലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷമുള്ള നദാലിന്റെ ആദ്യ കിരീടനേട്ടമാണിത്.

Advertisement