എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒന്നാം സീഡുകാരായി നദാലും സെറീനയും
എഡിറ്റര്‍
Thursday 9th January 2014 3:47pm

Nadal,-Serena

മെല്‍ബണ്‍: തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മത്സരാര്‍ത്ഥികളുടെ സീഡ് നില പ്രഖ്യാപിച്ചു. പുരുഷന്മാരില്‍ റാഫേല്‍ നദാലും വനിതകളില്‍ സെറീന വില്യംസുമാണ് ഒന്നാം സീഡിലുള്ളത്.

പുരുഷന്മാരില്‍ നൊവാക് ദ്യോകോവിച്ചാണ് രണ്ടാം സീഡില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡേവിഡ് ഫെറര്‍, ആന്‍ഡി മുറേ, ജുവാന്‍ മാര്‍ട്ടിന്‍ എന്നീ പ്രമുഖരും തൊട്ടുപിന്നാലെയുണ്ട്.

17 തവണ ഗ്രാന്‍സ്ലാം ജേതാവായ റോജര്‍ ഫെഡറര്‍ ആറാം സീഡിലാണുള്ളത്.

വനിതാ വിഭാഗത്തില്‍ വിക്ടോറിയ അസരങ്കേ രണ്ടാം സീഡിലും മരിയ ഷറപ്പോവ മൂന്നാം സീഡിലുമാണുള്ളത്.

സീസണിലെ ആദ്യ കിരീടപോരാട്ടത്തിനായി തീവ്ര പരിശീലനമാണ് താരങ്ങള്‍ നടത്തിയത്. ഇനി കാത്തിരുന്ന് കാണാം.

Advertisement