ലണ്ടന്‍: വിംമ്പിള്‍ഡണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായി. ചെക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് റസൂലിനോടായിരുന്നു നദാലിന്റെ തോല്‍വി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 6-7, 6-4, 6-4, 2-6, 6-4.

അതേസമയം മരിയ ഷറപ്പോവയും സെറീനാ വില്യംസും വിംബിള്‍ഡണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഷറപ്പോവ ബള്‍ഗേറിയയുടെ സീഡില്ലാത്താരം സ്വെറ്റാനാ പിറങ്കോവയെയാണ് കീഴടക്കിയത്. സ്‌കോര്‍ (7-6, 6-7, 6-0).

നാലുവട്ടം കിരീടമുയര്‍ത്തിയ അമേരിക്കയുടെ സെറീന ഹംഗേറിയന്‍ ക്വാളിഫയറായ മെലിന്‍ഡ സിങ്കിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ക്കുകയായിരുന്നു(6-1, 64-). 10 എയ്‌സുകളും 22 വിന്നറുകളും സെറീനയുടെ റാക്കറ്റില്‍ നിന്ന് നിന്നുയര്‍ന്നിരുന്നു.

പുരുഷവിഭാഗത്തില്‍ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചും റോജര്‍ ഫെഡററും കഴിഞ്ഞ ദിവസം രണ്ടാം വട്ടത്തില്‍ ജയം നേടിയിരുന്നു. അമേരിക്കയുടെ റയന്‍ ഹാരിസനെതിരെയായിരുന്നു ദ്യോക്കോവിച്ചിന്റെ ജയം (6-4, 6-4, 6-4).  ഫെഡറര്‍ ഇറ്റലിയുടെ ഫാബിയൊ ഫോഗ്‌നിനിയെ തകര്‍ത്താണ് രണ്ടാം മൂന്നാം റൗണ്ടില്‍ കയറിയത് (6-1, 6-3, 6-2).