എഡിറ്റര്‍
എഡിറ്റര്‍
മത്സരങ്ങളൊന്നും ഉപേക്ഷിക്കില്ല: നദാല്‍
എഡിറ്റര്‍
Thursday 30th January 2014 3:51pm

rafel-nadal

മാഡ്രിഡ്: പരിക്കിന്റെ പിടിയിലാണെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളൊന്നും ഉപേക്ഷിക്കില്ലെന്ന് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍.

അടുത്ത മാസം ബ്യൂണസ് ഐറിസിലും റയോ ഡി ജനീറോയിലും നടക്കുന്ന മത്സരങ്ങൡും താരം പങ്കെടുക്കുമെന്നാണ് അറിയുന്നത്.

13 തവണ ചാമ്പ്യനായ നദാലിന് സ്വിസ് മത്സരങ്ങള്‍ക്ക് ശേഷം വലിയൊരു ട്രീറ്റ്‌മെന്റ് തന്നെ നടത്തേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുക.

മെഡിക്കല്‍ ട്രീറ്റ്‌മെന്റും ഫിസിയോതെറാപ്പിയും ചെയ്യുന്ന നദാല്‍ അധികം വൈകാതെ തന്നെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ആരാധകര്‍.

Advertisement