Categories

ഷാങ്ഹായ് ഓപ്പണ്‍: നദാലും മുറെയും പ്രീക്വാര്‍ട്ടറില്‍

ഷാങ്ഹായ്: സ്‌പെയിനിന്റെ റാഫേല്‍ നദാലും ബ്രിട്ടന്റെ ആന്‍ഡി മുറെയും ഷാങ്ഹായ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഗില്ലര്‍മോ ഗ്രേഷിയോ ലോപ്പസിനെയാണ് രണ്ടാം റൗണ്ടില്‍ നദാല്‍ കീഴടക്കിയത്. ലോപ്പസിനെതിരെ  6-3, 6-2 എന്ന സ്‌കോറിനായിരുന്നു ടോപ് സീഡായ നദാലിന്റെ വിജയം.

തുടയിലെ പേശിക്കേറ്റ പരിക്ക് കാരണം എതിരാളിയായ റഷ്യയുടെ ദിമിത്രി തെര്‍സ്‌നോവ് പിന്മാറിയതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ ബൈ കിട്ടിയാണ് മുറെ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. നേരത്തെ ആദ്യ റൗണ്ടിലും മുറെക്ക് ബൈ ലഭിച്ചിരുന്നു.

പ്രീക്വാര്‍ട്ടറില്‍ നദാല്‍ ജര്‍മ്മനിയുടെ പതിനഞ്ചാം സീഡായ ഫ്‌ലോറിയന്‍ മേയറുമായി മത്സരിക്കുമ്പോള്‍ പതിമൂന്നാം സീഡായ സ്വിസ് താരം സ്റ്റാന്‍ലിസ്ലസ് വാര്‍വിങ്കയാണ് മുറെയുടെ എതിരാളി. മറ്റ് മത്സരങ്ങളില്‍ നാലാം സീഡായ ജോ-വില്‍ഫ്രഡ്-സോംഗ തോറ്റ് പുറത്തായപ്പോള്‍ മൂന്നാം സീഡ് ഡേവിഡ് ഫെഡററും ആറാം സീഡ് തോമസ് ബെര്‍ഡിക്കും പ്രീക്വാര്‍ട്ടറിലേക്ക മുന്നേറി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.