പാരിസ്: സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററും വനിതാവിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാക്കിയും ഫ്രഞ്ച് ഓപ്പണില്‍ മുന്നേറുന്നു. വൈല്‍കാര്‍ഡിലൂടെ കളിമണ്‍ കോര്‍ട്ടിലെത്തിയ ഫ്രാന്‍സിന്റെ മാക്‌സിം ടെക്‌സേറയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ മുന്നേറിയത്. 6-3,6-0,6-2.

വനിതാ വിഭാഗത്തില്‍ ടോപ് സീഡ് കരോലിന്‍ വോസ്‌നിയാക്കിയും മൂന്നാംറൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ മല്‍സരത്തിനൊടുവില്‍ കാനഡയുടെ അലക്‌സാണ്ട്ര വോസ്‌നിയാക്കിനെയാണ് കരോലിന്‍ തോല്‍പ്പിച്ചത്. 6-2, 7-6 (6).

കഴിഞ്ഞവര്‍ഷത്തെ ജേതാവ് സാമന്ത സ്റ്റോസറും മൂന്നാംറൗണ്ടിലെത്തിയിട്ടുണ്ട്. സിമോണ ഹലേപ്പിനെ 6-0,6-2 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സാമന്ത മുന്നേറിയത്.

അതിനിടെ മിക്‌സഡ് ഡബിള്‍സില്‍ കളിക്കുന്നതില്‍ നിന്നും മുന്‍ ലോകഒന്നാം നമ്പര്‍ താരം ആമേലി മോറിസ്‌മോയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തില്ല എന്ന കാരണംപറഞ്ഞാണ് മോറിസ്‌മോയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.