അബുദാബി: പുരുഷവിഭാഗത്തില്‍ സ്പാനിഷ് ടെന്നിസ് താരം റഫേല്‍ നദാലും വനിതാവിഭാഗത്തില്‍ അമേരിക്കയുടെ സ്‌കീയിംങ് താരം ലിന്‍ഡ്‌സെ വോണും ലോകത്തിലെ മികച്ച കായികതാരങ്ങള്‍ക്കുള്ള പുരസ്‌കാരമായ ലോറെസ് അവാര്‍ഡ് കരസ്ഥമാക്കി.

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ സ്‌പെയിനിനാണ് മികച്ച ടീമിനുള്ള പുരസ്‌കാരം. വിന്‍ഫ് സര്‍ഫിംഗ് ലോകചാമ്പ്യന്‍ കെല്ലി സ്ലെറ്റര്‍ അമേരിക്കയ്ക്കായി മറ്റൊരു പുരസ്‌കാരം നേടിക്കൊടുത്തു.

മികച്ച പുതുമുഖതാരമായി യൂറോപ്പിലെ പ്രശസ്ത ഗോള്‍ഫ് താരം മാര്‍ട്ടിന്‍ കെയ്കര്‍ സ്വന്തമാക്കി. സൂപ്പര്‍ ബൈക്ക് റേസര്‍ വാലന്റീന റോസി മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.