വാഷിംഗ്ടണ്‍: ലോക ടെന്നിസിലെ ഒന്നാംനമ്പര്‍ താരം റഫേല്‍ നദാലും രണ്ടാംനമ്പര്‍ താരം നൊവാക് ഡോക്കോവിച്ചും ഡബിള്‍സില്‍ ഒന്നിക്കുന്നു. അടുത്തയാഴ്ച്ച ടൊറാന്റോയില്‍ നടക്കുന്ന റോജര്‍ കപ്പില്‍ ഇരുവരും അടങ്ങുന്ന ഡബിള്‍സ് ടീം കളിക്കുന്നത് ആരാധകര്‍ക്ക് കാണാം.

1976 ല്‍ ജിമ്മി കോര്‍ണേഴ്‌സും ആര്‍തര്‍ ആഷേയും ഡബിള്‍സില്‍ ഒന്നിച്ചതിനുശേഷം ആദ്യമായാണ് റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഡബിള്‍സില്‍ ഒരുമിച്ചുകളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാണ് നദാല്‍ റാങ്കിംഗില്‍ ഒന്നാമതെത്തിയത്.