Categories

ജപ്പാന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍

ടോക്കിയോ: നിലവിലെ ചാംപ്യനും ടോപ് സീഡുമായ സ്‌പെയിനിന്റെ റാഫേല്‍ നദാലും മൂന്നാം സീഡായ സ്‌പെയിനിന്റെ തന്നെ ഡേവിഡ് ഫെഡററും ജപ്പാന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

കാനഡയുടെ മിലോസ് റാനോകിനെയാണ് ലോക രണ്ടാം നമ്പറായ നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-3. റഷ്യയുടെ ദിമിത്രി ടര്‍സനോവിനെ തോല്‍പ്പിച്ചെത്തിയ(6-4, 7-6)സീഡ് ചെയ്യപ്പെടാത്ത കൊളംബിയയുടെ സാന്റിയാഗോ ഗിറാല്‍ഡോയാണ് നദാലിന്റെ എതിരാളി.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ആസ്‌ട്രേലിയയുടെ മാത്യു എബ്ഡനെ കീഴടക്കിയാണ് ഡേവിഡ് ഫെറര്‍ ക്വാര്‍ട്ടറില്‍ കടന്നത്. ചെക്ക് താരം റാഡെക്ക സ്റ്റെഫാനകാണ് ക്വാര്‍ട്ടറില്‍ ഫെററുടെ എതിരാളി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാര്‍ക്കോ ചിഡുനെല്ലിയെ7-5, 6-7(5), 6-1 എന്ന് സ്‌കോറിന് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സ്റ്റെഫാനക് ക്വാര്‍ട്ടറിലെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.